ദുബായ്: യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് അഞ്ച് പേർ മരിച്ചു. 1519 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 1470 പേർ രോഗമുക്തി നേടി. 191032 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 686981 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുളളത്. 664130 പേർ രോഗമുക്തി നേടുകയും ചെയ്തു. 1965 മരണവും സ്ഥിരീകരിച്ചു.