ബിറ്റുമിന്‍ ടാങ്കര്‍ കപ്പലായ അസ്ഫാള്‍ട്ട് പ്രിന്‍സസ് തട്ടിയെടുത്തത് ഹോര്‍മുസ് കടലിടുക്കില്‍ നിന്ന്
ലണ്ടന്‍: ബ്രിട്ടന്റെ കപ്പല്‍ ഇറാന്‍ റാഞ്ചിയതായി ആരോപണം. അതേസമയം ആരോപണം നിഷേധിച്ച് ഇറാന്റെ സൈനിക വക്താവ് അബുള്‍ഫൈസി ഷെക്കാര്‍ച്ചി ഔദ്യോഗിക പ്രസ്താവനയിറക്കി. ബ്രിട്ടന്റെ മൂന്നാം മാരിടൈം സെക്യൂരിറ്റി വിഭാഗമാണ് ആരോപണവുമായി രംഗത്തെത്തിയത്.
ഹോര്‍മുസ് കടലിടുക്കില്‍ നിന്നാണ് പനാമയുടെ പതാക വഹിക്കുന്ന ബിറ്റുമിന്‍ ടാങ്കര്‍ കപ്പലായ അസ്ഫാള്‍ട്ട് പ്രിന്‍സസ് തട്ടിയെടുക്കപ്പെട്ടത്. ലോകത്തിലെ അഞ്ചിലൊന്ന് ചരക്കുകപ്പലുകളും കടന്നുപോകുന്ന കടലിടുക്കാണ് ഹോര്‍മൂസ്. ഇത്ര തിരക്കേറിയ പാതയില്‍നിന്നും ഒരു കപ്പല്‍ എവിടെ പോയെന്നാണ് ബ്രിട്ടണ്‍ തിരക്കുന്നത്. കപ്പല്‍ റാഞ്ചിയ സംഭവത്തില്‍ അമേരിക്കയും അന്വേഷണം നടത്തുണ്ട്. എത്രയും പെട്ടെന്ന് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന്് ബ്രിട്ടന്‍ ആവശ്യപ്പെട്ടു.
അതേസമയം, മാനസികമായി തളര്‍ത്താന്‍ ലക്ഷ്യമിട്ട് ബ്രിട്ടന്‍ ഇറാനെതിരെ നടത്തുന്ന തന്ത്രങ്ങളാണ് ആരോപണത്തിനു പിന്നിലെന്ന് അബുള്‍ഫൈസി ഷെക്കാര്‍ച്ചി പറഞ്ഞു. സൈനികമായി ഇറാന്റെ ഭാഗത്തുനിന്ന് ഒരു നീക്കവും നടന്നിട്ടില്ല. ഇല്ലാത്ത സംഭവങ്ങള്‍ ഇറാനെതിരെ ബ്രിട്ടന്‍ നിരന്തരം ഉന്നയിക്കുകയാണെന്നും അബുള്‍ഫൈസി കുറ്റപ്പെടുത്തി.