എല്‍എല്‍ബി കഴിഞ്ഞ ഉടന്‍ ആടിനെയോ പശുവിനെയോ വളര്‍ത്താത്തതെന്ത്; ഹൈക്കോടതി ജഡ്ജിക്കെതിരെ കണ്ണൂര്‍ മേയര്‍

എല്‍എല്‍ബി കഴിഞ്ഞ ഉടന്‍ ആടിനെയോ പശുവിനെയോ വളര്‍ത്താത്തതെന്ത്; ഹൈക്കോടതി ജഡ്ജിക്കെതിരെ കണ്ണൂര്‍ മേയര്‍

കണ്ണൂര്‍: ഹൈക്കോടതി ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍. എല്‍എല്‍ബി കഴിഞ്ഞ ഉടന്‍ ജഡ്ജിമാര്‍ ആടിനെയോ പശുവിനെയോ വാങ്ങി വളര്‍ത്താതിരുന്നതെന്തുകൊണ്ട് എന്നായിരുന്നു മേയറുടെ ചോദ്യം. സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഹൈക്കോടതി പരാമശത്തിനെതിരെയാണ് ടി ഒ മോഹനന്‍ പരാമര്‍ശം നടത്തിയത്.

ജഡ്ജി ആയിരിക്കുമ്പോള്‍ എന്തും വിളിച്ചു പറയാമെന്ന് ചില ന്യായാധിപന്‍മാര്‍ കരുതുന്നുണ്ടെന്നും മേയര്‍ തുറന്നടിച്ചു. പി എസ് സി റാങ്ക് ലിസ്റ്റ് നീട്ടാത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ധര്‍ണ്ണയിലാണ് മേയറുടെ വിമര്‍ശനം. ആടിനെ മേയ്ച്ചാല്‍ സ്റ്റാറ്റസ് പോകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.