കൊച്ചി: സി എസ് എന്‍ സന്യാസിനീ സി. ഫിയോണ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. 23 വയസായിരുന്നു. കോതമംഗലം സി എസ് എന്‍ സന്യാസിനീ സമൂഹത്തിലെ അംഗമായിരുന്നു. വഴിത്തല അടുത്ത് കോലടിയിലെ കോണ്‍വെന്റില്‍ ആയിരുന്നു സി. ഫിയോണ.
രണ്ടു ദിവസം മുമ്പാണ് സിസ്റ്റര്‍ വാക്‌സിന്‍ എടുത്തത്. ഇതിനുശേഷം പനി അനുഭവപ്പെട്ടിരുന്നു. ഇന്ന് രാവിലെ കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന് തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2021 ഫെബ്രുവരിയിലാണ് സി. ഫിയോണ ആദ്യവ്രതം ചെയ്തത്.