അബൂദബി: ബിഗ് ടിക്കറ്റിന്‍റെ 230-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം (30 കോടി ഇന്ത്യന്‍ രൂപ) ഇന്ത്യക്കാരന്. സനൂപ് സുനിലാണ് 30 കോടി രൂപ നേടിയത്. 183947 എന്ന ടിക്കറ്റ് നമ്പരാണ് സനൂപിനെ കോടീശ്വരനാക്കിയത്. ജൂലൈ 13നാണ് സനൂപ് ഓണ്‍ലൈനിലൂടെ സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.20 ലുലു സഹപ്രവർത്തകർ ചേർന്ന് സനൂപിന്‍റെ പേരിൽ എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
സിനിമാ നടന്‍ ഹരിശ്രീ അശോകന്‍റെ മരുമകനാണ് സനൂപ്. സമ്മാനം നറുക്കെടുത്ത സമയത്ത് സനൂപ് നല്‍കിയ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാന്‍ സംഘാടകർ ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞിരുന്നില്ല. നല്‍കിയിരുന്ന മൊബൈല്‍ നമ്പർ നാട്ടിലേതായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫുമായിരുന്നു. പിന്നീട് മൊബൈല്‍ ഓണ്‍ചെയ്തപ്പോള്‍ തന്നെ സന്തോഷവാർത്ത അറിയിച്ചുകൊണ്ട് വിളിയെത്തി.
ബിഗ് ടിക്കറ്റിന്‍റെ തന്നെ 10 ലക്ഷം ദിർഹം സമ്മാനം ലഭിച്ചത് മലയാളിയായ ജോണ്‍സണ്‍ കുഞ്ഞൂഞ്ഞിനാണ്. ഇന്ത്യാക്കാരനായ റൊണാള്‍ഡ് ഡാനിയേലിന് 1,00000 ദിർഹവും സമ്മാനം ലഭിച്ചു.