കൊച്ചി: വ്യായാമം ചെയ്യുന്നതിനിടെ ഫ്ളാറ്റിന് മുകളില്‍ നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു. എറണാകുളം ചിറ്റൂര്‍ റോഡിലെ ശാന്തി തോട്ടക്കാട് എസ്റ്റേറ്റ് ഫ്ളാറ്റില്‍ താമസിക്കുന്ന പ്ലസ് ടൂ വിദ്യാര്‍ഥിനി ഐറിന്‍ ജോയ് (18) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് 8.45 നാണ് സംഭവം.
സഹോദരനൊപ്പം ഫ്ളാറ്റിന് മുകളില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ടെറസില്‍ നിന്ന് മൂന്നാം നിലയിലെ ഒരു ഷീറ്റിലേക്ക് വീണ ഐറിന്‍ അവിടെ നിന്ന് താഴേക്ക് പതിക്കുകയുമായിരുന്നു. ചാലക്കുടി സ്വദേശികളാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.