യുഎഇയിലെ 2 എമിറേറ്റിലൊഴികെ ബാക്കി എവിടെയും 10 ദിവസത്തെ ക്വാറന്‍റീനില്ല; എയർഇന്ത്യ എക്സ്പ്രസ്

യുഎഇയിലെ 2 എമിറേറ്റിലൊഴികെ ബാക്കി എവിടെയും 10 ദിവസത്തെ ക്വാറന്‍റീനില്ല; എയർഇന്ത്യ എക്സ്പ്രസ്

ദുബായ്: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്കുളള മാർഗ നിർദ്ദേശങ്ങള്‍ പുതുക്കി എയർഇന്ത്യ എക്സ്പ്രസ്.

• യുഎഇയില്‍ നിന്ന് വാക്സിനെടുത്തവരായിരിക്കണം യാത്രികർ
• വാക്സിന്‍റെ രണ്ടാം ഡോസെടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം.
• ദുബായ് വിസക്കാ‍ർ  https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx വെബ്സൈറ്റിലൂടെയും

 മറ്റ് എമിറേറ്റിലുളളവർ smartservices.ica.gov.ae  എന്ന വെബ് സൈറ്റിലൂടെയും    അനുമതി വാങ്ങിയിരിക്കണം.

• ജിഡിആർഎഫ് എ അനുമതി ആഗസ്റ്റ് 5 ന് ശേഷമുളളതായിരിക്കണം. അതിന് മുന്‍പ് എടുത്തുവച്ച അനുമതി അനുവദിക്കില്ല.
• യഥാർത്ഥ ഫലവുമായി ബന്ധിപ്പിക്കുന്ന ക്യൂ ആർ കോഡുളള യാത്രയ്ക്ക് 48 മണിക്കൂറിനുളളിലെ ആർടി പിസിആർ ഫലം വേണം.
• വിമാനത്താവളത്തിലെത്തിയാല്‍ റാപ്പിഡ് പിസിആർ ടെസ്റ്റെടുക്കണം
• യുഎഇയിലെ വിമാനത്താവളത്തിയാലും പിസിആർ ടെസ്റ്റുണ്ട്.
• യാത്രയുടെ ആറ് മണിക്കൂർ മുന്‍പെങ്കിലും വിമാനത്താവളങ്ങളിലെത്തണം.

റാസല്‍ ഖൈമയിലും അബുദബിയിലും എത്തുന്നവരാണെങ്കില്‍

• പത്ത് ദിവസത്തെ ക്വാറന്‍റീന്‍ നിർബന്ധം.
• നാലാം ദിവസവും എട്ടാം ദിവസവും പിസിആർ ടെസ്റ്റുണ്ട്.
• നിരീക്ഷണ ഉപകരണവും ധരിക്കണം.

ആഗസ്റ്റ് 10 വരെ അബുദബിയിലേക്ക് യാത്രയില്ല

എയർ ഇന്ത്യാ എക്സ്പ്രസ് യാത്രാക്കാർക്ക് നല്‍കിയ വിവരമനുസരിച്ച് ആഗസ്റ്റ്10 വരെ അബുദബി വിമാനത്താവളത്തിലേക്ക് ഇന്ത്യയില്‍ നിന്നും നേരിട്ട് യാത്രക്കാരെ കൊണ്ടുവരില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.