യാത്രാനുമതി നല്‍കി യുഎഇ: കൊച്ചിയില്‍ നിന്ന് വിമാന സര്‍വീസ് തുടങ്ങി

യാത്രാനുമതി നല്‍കി യുഎഇ: കൊച്ചിയില്‍ നിന്ന് വിമാന സര്‍വീസ് തുടങ്ങി

കൊച്ചി: കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യുഎഇ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതോടെയാണ് സര്‍വീസ് പുനരാരംഭിച്ചത്.

കഴിഞ്ഞ ദിവസമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇയിലേക്ക് ഉപാധികളോടെ യാത്ര ചെയ്യാമെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കിയത്. താമസ വിസയുള്ളവര്‍ക്കും യുഎഇയില്‍ നിന്നും രണ്ട് ഡോസ് കോവിഡ് വാക്‌സിനും എടുത്തവര്‍ക്കുമാണ് യാത്രാനുമതി നല്‍കിയിട്ടുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.