അയർലൻഡ് : രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ച് അയർലൻഡ്. പ്രധാനമന്ത്രി മൈക്കിൾ മാർട്ടിനാണ് ഇക്കാര്യം അറിയിച്ചത്.
ആറ് ആഴ്ചത്തേയ്ക്കാണ് ലോക്ക്ഡൗണ്. ഇതോടെ രണ്ടാമതും ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്ന ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യമായി അയർലൻഡ്. ബുധനാഴ്ച ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരും.
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറക്കാന് അനുമതിയുണ്ട്. ബാറുകളും റെസ്റ്റോറന്റുകളിലും ടേക്ക്എവേ സംവിധാനമോ ഡെലിവറി സർവീസ്സോ മാത്രമേ ഉണ്ടാകൂ. അവശ്യ സേവന വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമായിരിക്കും യാത്രാനുമതി.
വീടിന് അഞ്ചുകിലോമീറ്റർ ദൂരപരിധിയിൽ വ്യായാമത്തിന് പോകാനും അനുമതി നൽകിയിട്ടുണ്ട്. സ്കൂളുകളെ ലോക്കഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.