കൊല്ലം കുണ്ടറ സ്വദേശി സെബാസ്റ്റ്യൻ ഐസക് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരണപ്പെട്ടു

കൊല്ലം കുണ്ടറ സ്വദേശി സെബാസ്റ്റ്യൻ ഐസക് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരണപ്പെട്ടു

മസ്കറ്റ്: കൊല്ലം കുണ്ടറ, പേരയം സ്വദേശി ഗ്രേസ് കോട്ടേജിൽ സെബാസ്റ്റ്യൻ ഐസക് മകൻ സാബു ഐസ്‌ക് (46) ഒമാൻ റോയൽ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. 

അൽ നഖാ ട്രേഡിംഗ് (AL NAQAA LLC) എന്ന സ്ഥാപനം നടത്തിവരികയായിരുന്ന സാബു ഐസ്‌ക് ഒരു മാസത്തിൽ ഏറെയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തുടർന്ന് ഹൃദയാഘാതം മൂലമാണ് സാബു ഐസ്‌ക് മരണത്തിന് കീഴടങ്ങിയത്. തുടർന്നുള്ള പരിശോധനയിൽ കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഭൗതികശരീരം നാട്ടിൽ കൊണ്ടു പോയി സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മാതാവ്: പേരയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ ഐസ്‌ക്. ഭാര്യ: ജാക്വിലിൻ സാബു (മിനി). മക്കൾ: നിമിത, നോയൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.