തിരുവനന്തപുരം: നാടാര്‍ സംവരണത്തിനെതിരെ ഹൈക്കോടതിയുടെ സ്റ്റേ വന്നതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നാടാര്‍ സര്‍വീസ് ഫെഡറേഷന്‍. കോടതിയില്‍ ഒത്തുകളിച്ച് സമുദായത്തെ സര്‍ക്കാര്‍ വഞ്ചിച്ചെന്നാണ് ഫെഡറേഷന്റെ ആരോപണം.
സര്‍ക്കാര്‍ കോടതിയില്‍ മൗനം പാലിച്ച് കേസ് തോറ്റുകൊടുത്തു. കോടതിയില്‍ ഒത്തുകളിച്ച് സമുദായത്തെ സര്‍ക്കാര്‍ വഞ്ചിച്ചു. നടപടി സമുദായത്തിനോടുള്ള വഞ്ചനയാണെന്നും നാടാര്‍ സര്‍വീസ് ഫെഡറേഷന്‍ പറഞ്ഞു. ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തത്. ഒബിസി പട്ടികയില്‍ പുതിയ വിഭാഗങ്ങളെ ചേര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. സര്‍ക്കാരിന്റേത് നിയമപരമായി നിലനില്‍ക്കുന്ന ഉത്തരവല്ലെന്നാണ് ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയത്.