ദുബായ്: യുഎഇയില്‍ ഇന്ന് മൂടിക്കെട്ടിയ അന്തരീക്ഷം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുളളത്. പൊടിക്കാറ്റുമുണ്ടാകും. രാവിലെ മഴക്കാറുണ്ടാകുമെങ്കിലും ഉച്ചക്ക് ശേഷമാകും മഴ പെയ്യുകയെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.
വെള്ളിയാഴ്ച വിവിധ വാദികളില്‍ മഴ പെയ്ത് വെളളം നിറഞ്ഞൊഴുകുന്ന ദൃശ്യങ്ങളും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.