മരം മുറി കേസ്: കേരളം നല്‍കിയ വിശദീകരണങ്ങളില്‍ അവ്യക്തതയെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

മരം മുറി കേസ്: കേരളം നല്‍കിയ വിശദീകരണങ്ങളില്‍ അവ്യക്തതയെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

തിരുവനന്തപുരം: മരം മുറിക്കലുമായി ബന്ധപ്പെട്ട് കേരളം നല്‍കിയ വിശദീകരണങ്ങളില്‍ അവ്യക്തതകള്‍ ഉണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. വനഭൂമിയില്‍ നിന്നും മരം മുറിച്ചിട്ടില്ലെന്ന കേരളത്തിന്റെ വാദം കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയം തള്ളി. ഇക്കാര്യം സ്ഥാപിക്കാന്‍ രേഖാപരമായി സംസ്ഥാനത്തിന് സാധിച്ചിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

കേരളത്തിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട പരാതികളിന്മേല്‍ കേരളത്തോട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിശദീകരണം തേടിയിരുന്നു. അനധികൃതമായി മരം മുറി നടന്നത് സ്വകാര്യ ഭൂമിയില്‍ നിന്നാണെന്നായിരുന്നു കേരളത്തിന്റെ വാദം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഇത് വനം ഭൂമിയായി പരിഗണിക്കേണ്ടി വരുമെന്ന നിലപാടിലാണ് കേന്ദ്രം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ മന്ത്രാലയം കേരളത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കത്ത് ഇന്ന് തന്നെ കേരളത്തിന് അയയ്ക്കും. റിപ്പോര്‍ട്ട് ഹരിത ട്രിബ്യൂണലിനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കൈമാറും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.