ദുബായ്: യുഎഇയില്‍ ഇന്ന് 1545 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 277994 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 1480 പേർ രോഗമുക്തി നേടി. രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 691554 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 668554 പേർ രോഗമുക്തി നേടി. 1971 പേരാണ് മരിച്ചത്.