അബുദാബി: ദുബായ് വിമാനത്താവളത്തിലേക്ക് ദുബായ് വിസയുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുമതി എന്ന സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. അതേസമയം അബുദാബി വിമാനത്താവളത്തില്‍ അബുദാബി വിസക്കാര്‍ക്ക് മാത്രമായിരിക്കും ഇറങ്ങാന്‍ കഴിയുക.
ആഗസ്റ്റ് അഞ്ചിന് മുന്‍പെടുത്ത പെര്മിഷന് ജി.ഡി.ആര്.എഫ്.എ അംഗീകരിക്കില്ലെന്നും പുതിയ പെര്മിഷന് എടുക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ മറ്റ് എമിറേറ്റിലുള്ളവര്‍ ഷാര്‍ജയിലേക്കോ റാസല്ഖൈമയിലേക്കോ ടിക്കറ്റെടുക്കേണ്ടി വരും. എയര്‍ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയ പുതിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇതോടെ ദുബായ്, അബുദാബി വിമാനത്താവളങ്ങളിലേക്ക് നേരിട്ട് ടിക്കറ്റെടുത്ത മറ്റ് എമിറേറ്റിലുള്ളവര്‍ പ്രതിസന്ധിയിലായി. എന്നാല്‍, ഫ്ളൈ ദുബായ് ഉൾപ്പെടെയുള്ളവർ ടിക്കറ്റ് മാറ്റി നല്‍കുന്നുണ്ടെന്നാണ് വിവരം.
അതേസമയം ദുബായിലെത്തുന്നവര്‍ ജി.ഡി.ആര്.എഫ്.എയുടെ വെബ്സൈറ്റ് വഴിയും അബുദാബി ഉള്‍പെടെ മറ്റ് എമിറേറ്റിലുള്ളവര്‍ ഐ.സി.എയുടെ വെബ്സൈറ്റ് വഴിയും അനുമതി തേടുകയും വേണം.