അബുദബി: അബുദബി മുസഫ സെക്ടർ 37 ലെ താമസ സ്ഥലത്തുണ്ടായ തീപിടത്തെ തുടർന്ന് പുക ശ്വസിച്ച് മലയാളി മരിച്ചു. കൊല്ലം സ്വദേശി റഫീഖ് മസൂദാണ് മരിച്ചത്. 37 വയസായിരുന്നു. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. എയർ കണ്ടീഷനിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നത് എന്നാണ് പ്രാഥമിക നിഗമനം. താമസസ്ഥലത്തെ 80 ശതമാനം പേരും ഡ്യൂട്ടിയിലായിരുന്നുവെന്നുളളതു കൊണ്ട് വലിയ ദുരന്തം ഒഴിവായി.
കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ പാന്‍ട്രിയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു റഫീഖ്. പുകപടർന്നതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട റഫീഖിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.