ദുബായ്: യുഎഇയില്‍ ഇന്ന് ചൂട് കാലാവസ്ഥ അനുഭവപ്പെടും. അന്തരീക്ഷ ഈർപ്പവും വർദ്ധിക്കുമെങ്കിലും ചിലയിടങ്ങളില്‍ ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്.
രാജ്യത്തിന്‍റെ കിഴക്കന്‍ പ്രദേശങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കും. ഉച്ചക്ക് ശേഷം മഴപ്രതീക്ഷിക്കാം. പൊടിക്കാറ്റടിക്കാനുളള സാധ്യതയും കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു.