തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതി പരിസരത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റം. മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരായ വഫ ഫിറോസിന്റെ ചിത്രം എടുക്കാന്‍ ശ്രമിച്ച സിറാജ് ദിനപത്രത്തിലെ ക്യാമറാമാന്‍ ശിവജിയെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.
കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫയും കോടതിയില്‍ ഹാജരായിരുന്നു. അവര്‍ തിരിച്ചിറങ്ങുന്ന പടം എടുക്കുന്നതിനിടെ ആയിരുന്നു സംഭവം. വഫയുടെ ചിത്രം എടുക്കുന്ന സമയത്ത് അഭിഭാഷകര്‍ ശിവജിയുടെ കൈയില്‍ നിന്ന് ക്യാമറയും അക്രഡിറ്റേഷന്‍ കാര്‍ഡും പിടിച്ചു വാങ്ങുകയായിരുന്നു.
പിന്നീട് ഫോട്ടോ നിര്‍ബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ കെ.യു.ഡബ്ല്യൂ.ജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിനു നേരെയും കൈയ്യേറ്റ ശ്രമമുണ്ടായി.