ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്സിനെടുത്ത ദുബായ് വിസക്കാ‍ർക്ക് മടങ്ങാന്‍ അനുമതി; എയർ വിസ്താര

ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്സിനെടുത്ത ദുബായ് വിസക്കാ‍ർക്ക് മടങ്ങാന്‍ അനുമതി; എയർ വിസ്താര

ദുബായ്: ഇന്ത്യയില്‍ നിന്ന് കോവിഡ് പ്രതിരോധത്തിനായുളള കോവിഷീല്‍ഡ് വാക്സിനെടുത്ത ദുബായ് വിസക്കാർക്ക് മടങ്ങിയെത്താന്‍ അനുമതി. എയർ വിസ്താരയാണ് ഇതുമായി ബന്ധപ്പെട്ടുളള അറിയിപ്പ് നല്‍കിയിട്ടുളളത്.വിസ്താരയുടെ അറിയിപ്പ് പ്രകാരം വാക്സിനെടുത്തില്ലെങ്കിലും ദുബായ് വിസയുളളവർക്ക് ജിഡിആ‍ർഎഫ്എ അനുമതിയുണ്ടെങ്കില്‍ മടങ്ങിയെത്താമെന്നാണ് പറഞ്ഞിരിക്കുന്നത്. വാക്സിനെടുത്തവരാണെങ്കില്‍ 14 ദിവസം പിന്നിട്ടവർക്കാണ് വരാനാവുക.


ദുബായ് താമസ വിസക്കാർക്ക് ദുബായിലേക്ക് തിരിച്ചെത്താന്‍ മാത്രമാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. 48 മണിക്കൂറിനുളളിലെ പിസിആർ നെഗറ്റീവ് പരിശോധനാഫലം, (യഥാർത്ഥ ഫലവുമായി ബന്ധിപ്പിക്കുന്ന ക്യൂആർ കോഡുളളത്). റാപ്പിഡ് പരിശോധനാഫലം എന്നിവയുമുണ്ടായിരിക്കണം എന്നുളളതാണ് മറ്റ് നിബന്ധനകള്‍. വിസ്താരയ്ക്ക് കേരളത്തിലേക്ക് സ‍ർവ്വീസുകളില്ല. എമിറേറ്റസ് -ഫ്ളൈ ദുബായ് അടക്കമുളള വിമാന കമ്പനികളുടെ ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.