അമേരിക്കയിൽ ഗൂഗിളിനെതിരെ കേസ്; പുതിയ കുരുക്കുകൾ ഇങ്ങനെ

അമേരിക്കയിൽ ഗൂഗിളിനെതിരെ കേസ്; പുതിയ കുരുക്കുകൾ  ഇങ്ങനെ

ന്യൂയോർക്ക്: ഇൻറർനെറ്റ് ഭീമൻമാരായ ഗൂഗിളിനെതിരെ അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെൻറ് കേസെടുത്തു. ഇൻറർനെറ്റ് സെർച്ചിൽ ഗൂഗിളിനുള്ള മേധാവിത്വം എതിരാളികൾക്കും, ഉപയോക്താക്കൾക്കും ദോഷകരമായ രീതിയിൽ ദുരുപയോഗം ചെയ്തു എന്നതാണ് കാരണം. ആൽഫബെറ്റിനു കീഴിലുള്ള ഗൂഗിൾ നേരിടുന്ന ആദ്യത്തെ ആൻറി ട്രസ്റ്റ് കേസ് ആണ് ഇത്.

യു എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെൻറ്, അമേരിക്കൻ കോൺഗ്രസ്, യുഎസ് സ്റ്റേറ്റ് അറ്റോർണിമാർ,ഫെഡറൽ ഓഫീസർമാർ എന്നിവർ നടത്തിയ അന്വേഷണങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ആണ് ഇപ്പോൾ നിയമനടപടികൾ ആരംഭിച്ചിരിക്കുന്നത്. ഈ കേസുകൾ ഗൂഗിളിൽ മാത്രമൊതുങ്ങുന്നില്ല എന്നാണ് വിദഗ്ധർമാർ പറയുന്നത്. ഗൂഗിളിന് നേരെ ഇനി മുൻപോട്ട് നിരീക്ഷണ കണ്ണുകൾ ഉണ്ടാകും എന്നതിൽ സംശയമില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.