വിളിപ്പുറത്തുണ്ട്; ഇനി ബസും

വിളിപ്പുറത്തുണ്ട്; ഇനി ബസും

ടാക്സി സർവ്വീസുപോലെതന്നെ വിളിച്ചാല്‍ ബസിന്‍റെ സേവനം ലഭ്യമാക്കുന്ന ലിങ്ക് അബുദബി ക്ക് തുടക്കമാകുന്നു. പൊതുഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിനി ബസ് സർവ്വീസ് ആരംഭിക്കുന്നത്. അബുദബി ലിങ്ക് മൊബൈല്‍ ആപ്പ് വഴി അപേക്ഷിക്കുന്നവരുടെ അരികിലേക്ക് ബസ് എത്തുന്ന രീതിയിലാണ് ക്രമീകരണം.കയറേണ്ടതും ഇറങ്ങേണ്ടതുമായ സ്ഥലങ്ങള്‍ രേഖപ്പെടുത്തണം. ഇതുവഴി കടന്നുപോകുന്ന ബസിന്‍റെ നമ്പറും ബസ് എപ്പോള്‍ എത്തുമെന്നതു സംബന്ധിച്ചുളള വിവരങ്ങളും അപേക്ഷകന് സന്ദേശമായി കിട്ടും.

നിലവില്‍ ആറുമുതല്‍ രാത്രി പത്തുവരെയാണ് പ്രവർത്തനസമയം.അൽ ബഹിയ, അൽ റഹ്ബ, അൽ സംഹ, അൽ സദ്ർ എന്നിവിടങ്ങളിലൂടെയാണ് സർവീസുകളുളളത്. കോവിഡ് പശ്ചാത്തലത്തില്‍ അണുനശീകരണമുള്‍പ്പടെയുളള സുരക്ഷാ മുന്‍കരുതലുകളൊക്കെ പാലിച്ചാണ് ബസിന്‍റെ സർവ്വീസ്. ഒരേ സമയം ഏഴുപേർക്ക് മാത്രമാണ് കോവിഡ് സാഹചര്യത്തില്‍ യാത്രാനുമതിയുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.