മാധ്യമപ്രവർത്തകന്‍ ഇബ്രാഹിം അല്‍ അബെദ് വിടവാങ്ങി

മാധ്യമപ്രവർത്തകന്‍ ഇബ്രാഹിം അല്‍ അബെദ് വിടവാങ്ങി

പ്രമുഖ എമിറാത്തി മാധ്യമ പ്രവർത്തകന്‍ ഇബ്രാഹിം അൽ അബെദ് അന്തരിച്ചു. 78 വയസായിരുന്നു. കഴിഞ്ഞ 42 വ‍ർഷമായി യുഎഇയുടെ മാധ്യമലോകത്ത് സജീവസാന്നദ്ധ്യമായിരുന്നു അദ്ദേഹം. യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജന്‍സിയായ വാമിന്‍റെ തലപ്പത്ത് ഏറെ കാലം പ്രവർത്തിച്ചു. യു.എ.ഇ. നാഷണൽ മീഡിയാ കൗൺസിൽ (എൻ.എം.സി) ചെയർമാന്‍റെ ഉപദേഷ്ടാവായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.