കോട്ടയം-തിരുവാര്‍പ്പ് പള്ളിത്തര്‍ക്കം: ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂല ഉത്തരവ്

കോട്ടയം-തിരുവാര്‍പ്പ് പള്ളിത്തര്‍ക്കം: ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂല ഉത്തരവ്

കൊച്ചി: കോട്ടയം-തിരുവാര്‍പ്പ് യാക്കോബായ- ഓര്‍ത്തഡോക്‌സ് പള്ളി തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലവിധി. തര്‍ക്കം നിലനില്‍ക്കുന്ന കോട്ടയം തിരുവാര്‍പ്പ് പള്ളിക്ക് പൊലീസ് സംരക്ഷണമേര്‍പ്പെടുത്താനുള്ള സിവില്‍ കോടതി ഉത്തരവ് നടപ്പാക്കാത്തതില്‍ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. രണ്ട് വര്‍ഷമായിട്ടും കോടതി ഉത്തരവ് നടപ്പാക്കാത്തത് അപമാനമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഉത്തരവ് നടപ്പാക്കാനാവശ്യമായ പൊലീസ് സംരക്ഷണമൊരുക്കാന്‍ ജില്ലാ കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ക്രമസമാധന പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു. കോടതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച നടപടികള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി മേല്‍നോട്ടം വഹിക്കണമെന്നും ആറ് ആഴ്ചയ്ക്കുള്ളില്‍ ഉത്തരവ് നടപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.