ദുബായ്: ജബല്‍ അലിയിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ ഇന്നലെ ഉച്ചയോടെയുണ്ടായ തീപിടുത്തത്തില്‍ ആളപായമില്ലെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ സത്യമില്ലെന്നും ദുബായ് പോലീസ്.
തീപിടുത്തം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ ഇവിടേക്ക് അഗ്നിരക്ഷാ സേനയും ആംബുലന്‍സുകളും എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചത് അപകടത്തിന്റെ തീവ്രത കുറച്ചു. ദുബായ് സിവില്‍ ഡിഫന്‍സ് ഉടന്‍ തന്നെ തീ അണയ്ക്കാന്‍ ശ്രമം ആരംഭിച്ചതോടെ തീ നിയന്ത്രണ വിധേയമാവുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫീസും നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

അപകടത്തിന്റെ തീവ്രത സംബന്ധിച്ചും മറ്റും സാമൂഹ്യ മാധ്യമങ്ങളെ പ്രചരണങ്ങളില്‍ സത്യമില്ലെന്ന് ദുബായ് പോലീസും ട്വീറ്റ് ചെയ്തു.