ദുബായ്: യുഎഇയില്‍ ഇന്ന് 1260 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് പേർ മരിച്ചു. 1404 പേരാണ് രോഗമുക്തി നേടിയത്. 321439 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 698166 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 675566 പേർ രോഗമുക്തി നേടി. 1992 പേരാണ് മരിച്ചത്.