കൊച്ചി: ഗ്ലോബൽ മീഡിയ സെൽ ഉയർത്തിയ എന്റെ ഈശോ എന്റെ ദൈവം എന്ന *witness challenge *ഏറ്റെടുത്തു യുവജനങ്ങൾ. ഗ്ലോബൽ മീഡിയ സെല്ലിന്റെ അംഗങ്ങളും അവരുടെ കൂട്ടുകാരുമടക്കം ആയിരക്കണക്കിന് വിശ്വാസികൾ " എന്റെ ഈശോ എന്റെ ദൈവം " എന്ന് പരസ്യമായി പ്രഘോഷിച്ച് കൊണ്ട് അവരുടെ സോഷ്യൽ മീഡിയ ഇടങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തു. ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടതെന്ന് ഗ്ലോബൽ മീഡിയ സെൽ പ്രതിനിധി ലിറ്റിൽ ഫ്ലവർ അറിയിച്ചു.
ക്രൈസ്തവർ ഏറ്റവുമധികം പരിപാവനമായി കരുതുന്ന ഈശോ എന്ന നാമം സിനിമയുടെയും മറ്റ് മാധ്യമങ്ങളിലൂടെയും അപമാനിക്കാൻ ശ്രമിക്കുന്നതിനെതിരെ വളരെ ശാന്തമായി സമാധാനപരമായി പ്രതികരിക്കാൻ ആരംഭിച്ച ഈ കാമ്പയിന് കുട്ടികളും യുവജനങ്ങളുമടക്കം വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.