കോട്ടയം : ലോക യുവജനദിനത്തോടനുബന്ധിച്ച് ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തോലറ്റ് പ്രവാസികളായ യുവജനങ്ങൾക്കായി സ്പാർക് 21 എന്ന പേരിൽ ആഗസ്റ്റ് 13 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.30 ന്ഓൺലൈൻ വെബ്ബിനാർ നടത്തുന്നു.
ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ, SMYM ഗ്ലോബൽ ഡയറക്ടർ ഫാ ജേക്കബ് ചക്കാത്ര എന്നിവർ യുവജനങ്ങൾക്കായി ക്‌ളാസ്സുകൾനയിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നു. യുവജനങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കും ഈ വെബ്ബിനാറിൽ പങ്കെടുക്കാവുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.
പ്രവാസി അപ്പോസ്തോലേറ്റ് അതിരൂപത ഡയറക്ടർ ഫാ റ്റെജി പുതുവീട്ടിക്കളം, അസിസ്റ്റന്റ് ഡയറക്ടർ ഫാ ജിജോ മാറാട്ടുകളം, ജോബൻ തോമസ്, SMYM അതിരൂപതാ പ്രസിഡണ്ട് ജോബിൻ എടത്താഴ, രാജേഷ് കൂത്രപ്പള്ളി, സനോഷ് സാബു. ജോമോൻ ഉൾപ്രക്കാട്ട്, ജബൻസി ലിജോ എന്നിവർ പ്രസംഗിക്കും.