മാനന്തവാടി: കേസിലെ അന്തിമ വിധി വരുന്നതു വരെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് കാരക്കാമല എഫ്സിസി മഠത്തില്‍ തുടരാമെന്ന് മാനന്തവാടി മുന്‍സിഫ് കോടതിയുടെ ഇടക്കാല ഉത്തരവ്. മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും മറ്റൊരിടത്തേക്ക് ഇറങ്ങി പോകാനാകില്ലെന്നും കാണിച്ച് സിസ്റ്റര്‍ ലൂസി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
മഠത്തില്‍ പൊലീസ് സംരക്ഷണം വേണമെന്ന സിസ്റ്റര്‍ ലൂസിയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. സഭാ നടപടിക്കെതിരേ നല്‍കിയ മൂന്ന് അപ്പീലുകളും തള്ളി ലൂസിയെ സന്ന്യാസ സഭയില്‍ നിന്ന് പുറത്താക്കിയതായി വത്തിക്കാന്റെ അന്തിമ അറിയിപ്പ് വന്നിരുന്നു.
ഇതിനുശേഷമാണ് ലൂസിക്ക് മഠത്തില്‍ നിന്ന് പുറത്തു പോകേണ്ട സാഹചര്യമുണ്ടായത്. സഭാ ചട്ടങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് ലൂസിയെ പുറത്താക്കിയത്.