ഇന്നു മുതല്‍ മൂന്ന് ദിവസം വാക്‌സിനേഷന്‍ ഡ്രൈവ്; 60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ്

ഇന്നു മുതല്‍ മൂന്ന് ദിവസം വാക്‌സിനേഷന്‍ ഡ്രൈവ്; 60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസത്തെ പ്രത്യേക വാക്‌സിനേഷന് ഇന്ന് തുടക്കം. വാക്‌സിന്‍ യജ്ഞം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മൂന്നു ദിവസത്തെ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു.

സംസ്ഥാനത്തെ 60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിനെത്തിക്കാനാണ് തീരുമാനം. വലുപ്പത്തിനനുസരിച്ച് 10 ജില്ലകള്‍ ഒരു ദിവസം 40,000 ഡോസും മറ്റു നാലു ജില്ലകള്‍ 25,000 ഡോസും നല്‍കണം എന്നാണ് നിര്‍ദേശം.

പ്രത്യേക യജ്ഞത്തിന്റെ ഭാഗമായി കണ്ടയ്ന്‍മെന്റ് സോണുകളില്‍ മുഴുവന്‍ പരിശോധന നടത്തി രോഗമില്ലാത്തവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കുകയാണ്. ഓഗസ്റ്റ് 31 നകം സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവരില്‍ എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിനേഷനെന്നതാണ് ദൗത്യം. നാല് ലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ സംസ്ഥാനത്ത് പുതുതായി എത്തി.

വീടുകള്‍ക്കുള്ളിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ ബോധവത്കരണ പരിപാടികള്‍ ആരോഗ്യവകുപ്പ് സംഘടിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും വിദഗ്ധരും അടങ്ങുന്ന കേന്ദ്ര സംഘം 16 ന് കേരളത്തില്‍ സന്ദര്‍ശനം നടത്തും. മുഖ്യമന്ത്രിയുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.