ദുബായ്: യുഎഇയില്‍ ഇന്ന് 1206 പേരിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 69.3 ദശലക്ഷം കോവിഡ് പിസിആർ ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്. 1385 പേർ രോഗമുക്തി നേടുകയും ചെയ്തു.3 മരണവും റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ 7,00,587 പേരിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. 6,78,341 പേരാണ് രോഗമുക്തി നേടിയത്. 1997 പേരുടെ മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് നിലവില്‍ 20,249 പേരാണ് കോവിഡിന് ചികിത്സ തേടുന്നത്.