തിരുവനന്തപുരം: അക്രമത്തിനിരയായ മത്സ്യത്തൊഴിലാളി അല്‍ഫോന്‍സയെ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. അല്‍ഫോന്‍സയോട് സംഭവത്തിന്റെ വിശദ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായി മന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ വഴിയരികില്‍ കച്ചവടം നടത്തവെയാണ് മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ അല്‍ഫോന്‍സയെ ഉപദ്രവിക്കുകയും മത്സ്യം പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അല്‍ഫോന്‍സ ചികിത്സയില്‍ കഴിയുന്നത്. അല്‍ഫോന്‍സയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതും അവരെ ഉപദ്രവിച്ചതും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് മന്ത്രി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.