ദുബായ്: യുഎഇയിലെ മികച്ച സർക്കാർ സേവന കേന്ദ്രങ്ങളെ പ്രഖ്യാപിച്ചു. ഫുജൈറ ട്രാഫിക് ആൻഡ് ലൈസൻസിങ് കേന്ദ്രം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസൺഷിപ്പ് (ഐസിഎ) അൽ ബർഷാ ശാഖ എന്നിവയ്ക്കാണ് അംഗീകാരം. ആറ് സ്റ്റാറുകളുടെ ഗണത്തിലാണ് ഇവ ഇടം പിടിച്ചത്.
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് വിജയികളെ പ്രഖ്യാപിച്ചത്. 69 സർക്കാർ കേന്ദ്രങ്ങളെയാണ് സർവ്വെയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മികവിന്‍റെ അടിസ്ഥാനത്തില്‍, സിക്സ് സ്റ്റാർ, ഫൈവ് സ്റ്റാർ, ഫോർസ്റ്റാർ,ത്രീസ്റ്റാർ എന്നിങ്ങനെയാണ് സ്ഥാപനങ്ങളെ തിരിച്ചത്. 14 കേന്ദ്രങ്ങള്‍ ഫൈവ് സ്റ്റാർ ഗണത്തില്‍ ഇടം പിടിച്ചു.