സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ എറണാകുളത്ത്

സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ എറണാകുളത്ത്

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ എറണാകുളത്ത് നടത്തും. ജില്ലാ സമ്മേളനങ്ങള്‍ ജനുവരിയില്‍ നടത്താനാണ് തീരുമാനം. ബ്രാഞ്ച് സമ്മേളനങ്ങള്‍ അടുത്തമാസം മുതല്‍ നടത്താനും സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായി.

പാര്‍ട്ടി നേതൃത്വത്തില്‍ എല്ലാ തലത്തിലും പ്രായപരിധി 75 വയസ്സാക്കാനും തീരുമാനിച്ചു. സിപിഎം സമ്മേളനങ്ങളോട് അനുബന്ധിച്ചുള്ള റാലികളും പൊതുയോഗവും ഒഴിവാക്കും. കോവിഡ് മാനദണ്ഡം പാലിച്ച് സമ്മേളന ഹാളുകള്‍ സജ്ജീകരിക്കുമെന്നു നേതൃത്വം അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.