ദുബായ്: യുഎഇയില്‍ ഇന്ന് 1189 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1419 പേർ രോഗമുക്തി നേടി. 4 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 218163 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവർ 7 ലക്ഷം കടന്നിരുന്നു. 701776 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 679760 പേർ രോഗമുക്തി നേടി. 2001 മരണവും റിപ്പോർട്ട് ചെയ്തു.