തെരഞ്ഞടുപ്പിൽ മികച്ച ഭൂരിപക്ഷത്തിന് വിജയിക്കും: ഡോണൾഡ് ട്രംപ്

തെരഞ്ഞടുപ്പിൽ മികച്ച ഭൂരിപക്ഷത്തിന് വിജയിക്കും: ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെക്കാൾ മികച്ച ഭൂരിപക്ഷത്തിനു താൻ ജയിക്കുമെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ ജോ ബൈഡന് കനത്ത പരാജയം ഉറപ്പാക്കാൻ തന്നെ ഇഷ്ടപ്പെടുന്നവർ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇറിയിലെ തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

ബൈഡനും വൈസ് പ്രസിഡൻറ് സ്ഥാനാർഥി കമല ഹാരിസും വിജയിച്ചാൽ അവർ അമേരിക്കയെ സോഷ്യലിസ്റ്റ് രാജ്യമാക്കുമെന്ന് ട്രംപ് ആവർത്തിച്ചു. അതിസമ്പന്നരായ കപടവേഷധാരികളാണ് ഇവർ. മടിയനായ ജോ ബൈഡന് കനത്ത പ്രഹരം നൽകണമെന്നും ട്രംപ് പറഞ്ഞു.

2016 ൽ പങ്കെടുത്തതിനേക്കാൾ കൂടുതൽ പേർ ഇപ്പോൾ തന്റെ റാലികളിൽ പങ്കെടുക്കുന്നുണ്ട്. അവർ എന്നെ മറക്കില്ല. ആറു മാസം മുമ്പ് കോവിഡ് തകർത്ത യുഎസ് സാമ്പത്തിക വ്യവസ്ഥ താൻ തിരിച്ചുപിടിക്കുകയാണെന്ന് ട്രംപ് അവകാശപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.