യുഎഇയില്‍ ഭൂചലനം

യുഎഇയില്‍ ഭൂചലനം

ദുബായ്: യുഎഇയില്‍ തിങ്കളാഴ്ച ചെറുഭൂചലനം അനുഭവപ്പെട്ടു. ഉച്ചതിരിഞ്ഞ് 3.02 ഓടെ മസാഫിയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. റിക്ട‍ർ സ്കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ദിബ്ബ, മസാഫി, ഖോര്‍ ഫക്കാന്‍, ഫുജൈറ നഗരത്തിന് എതിര്‍വശത്തുള്ള ഒമാന്‍ കടല്‍, കല്‍ബ എന്നിവിടങ്ങളില്‍ ചെറുചലനങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും സീസ്‌മോളജി വിഭാഗം മേധാവി ഖാമിസ് അൽ ഷംസി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.