അഫ്ഗാനില്‍ കുടുങ്ങിയ 41 മലയാളികളെ തിരിച്ചെത്തിക്കണം; കേന്ദ്രത്തിന് കേരളം കത്തയച്ചു

അഫ്ഗാനില്‍ കുടുങ്ങിയ 41 മലയാളികളെ തിരിച്ചെത്തിക്കണം; കേന്ദ്രത്തിന് കേരളം കത്തയച്ചു

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിപ്പോയ മലയാളികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കേരളം കത്തയച്ചു. അഫ്ഗാനില്‍ കുടുങ്ങിയ 41 മലയാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ ഇടപെടണമെന്നാണ് കേരളം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നിരവധി ഫോണ്‍ വിളികള്‍ വരുന്നുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പലരുടേയും പാസ്‌പോര്‍ട്ടുകളും വിലപ്പെട്ട രേഖകളും താലിബാന്‍ പിടിച്ചെടുത്തതായി ചിലരുടെ സന്ദേശങ്ങളില്‍ ഉണ്ടെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

അഫ്ഗാനിലെ മലയാളികളുടെ ജീവന് വലിയ ഭീഷണി നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. എത്രയും പെട്ടെന്ന് അവരെ സുരക്ഷിതമായി തിരികെയെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.