ഷാർജയില്‍ സ്കൂള്‍ വിദ്യാ‍ർത്ഥികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ നിർബന്ധമല്ല

ഷാർജയില്‍ സ്കൂള്‍ വിദ്യാ‍ർത്ഥികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ നിർബന്ധമല്ല

ഷാ‍ർജ: ഷാർജയില്‍ സ്കൂളുകളിലേക്ക് എത്തുന്നതിന് കോവിഡ് വാക്സിനേഷന്‍ നിർബന്ധമല്ലെന്ന് ഷാർജ പ്രൈവറ്റ് എഡ്യുക്കേഷന്‍ അതോറിറ്റി. 12 വയസിന് മുകളിലുളളവർക്ക് കോവിഡ് നെഗറ്റീവ് പരിശോധനാഫലം ഉണ്ടെങ്കില്‍ മാത്രമെ സെപ്റ്റംബറില്‍ സ്കൂളുകളിലേക്ക് പ്രവേശനം അനുവദിക്കൂ.

കുട്ടികള്‍ക്ക് വാക്സിനെടുക്കണോ വേണ്ടയോ എന്നുളളത് മാതാപിതാക്കളുടെ തീരുമാനമാണെന്ന് നേരത്തെ യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. അതേസമയം തന്നെ സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും ഉള്‍പ്പടെയുളള ജീവനക്കാരെല്ലാം വാക്സിനെടുത്തിരിക്കണം. ആരോഗ്യസംബന്ധമായ പ്രശ്നങ്ങളാല്‍ വാക്സിനെടുക്കാന്‍ കഴിയാത്തവർ ഇതുമായി ബന്ധപ്പെട്ട ആരോഗ്യസാക്ഷ്യപത്രം ഹാജരാക്കണം. എല്ലാ ആഴ്ചയും പിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കുകയും വേണം.

പുതിയ ജീവനക്കാർക്ക് വാക്സിനേഷന് രണ്ടു മാസത്തെ സാവകാശം നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അബുദബിയില്‍ 16 വയസിന് മുകളിലുളള കുട്ടികള്‍ക്ക് വാക്സിനേഷന്‍ പൂർത്തിയായാല്‍ മാത്രമെ സ്കൂളുകളിലേക്ക് പ്രവേശനം അനുവദിക്കുകയുളളൂവെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.