തിരുവനന്തപുരം: ഒക്‌ടോബറില്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ നവംബറിലേക്ക് മാറ്റിയതായി പി.എസ്.സി അറിയിച്ചു. ഒക്ടോബര്‍ 23ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് പരീക്ഷയും, 30ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ലാസ്റ്റ് ഗ്രേഡ് സര്‍വന്റസ്, ബോട്ട് ലാസ്‌കര്‍, സീമാന്‍ തുടങ്ങിയ തസ്തികകളുടെ പരീക്ഷയുമാണ് മാറ്റിയത്.
സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷാമാറ്റിവച്ചതെന്ന് പി.എസ്.സി അറിയിപ്പില്‍ പറയുന്നു. എല്‍ഡിസി മുഖ്യപരീക്ഷ നവംബര്‍ 20ന് നടത്തും. ലാസ്റ്റ് ഗ്രേഡ് സര്‍വന്റസ് പരീക്ഷ നവംബര്‍ 27നുമാണ് പുനര്‍ നിശ്ചയിച്ചിരിക്കുന്നത്
വാര്‍ത്താക്കുറിപ്പിലാണ് പി.എസ്.സി ഈ കാര്യം അറിയിച്ചത്.