ഗൾഫിൽ ഓണവിപണി സജീവം

ഗൾഫിൽ ഓണവിപണി  സജീവം

അബുദാബി: കേരളത്തിൽ നിന്നുള്ള ഓണവിഭവങ്ങളുടെ നിരയൊരുക്കി, യു.എ.ഇയിലെ പ്രമുഖ സൂപ്പർമാർക്കറ്റുകളിലും, ഹൈപ്പർമാർക്കറ്റുകളിലും ഓണച്ചന്ത സജീവം. സദ്യവട്ടങ്ങൾക്കായുള്ള പച്ചക്കറികളും പഴങ്ങളുമുൾപ്പെടെയുള്ളവയും തൂശനില തൊട്ട് രണ്ടുകൂട്ടം പായസമടങ്ങുന്ന റെഡിമെയ്ഡ് ഓണസദ്യയുമെല്ലാം ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.


ഓണക്കോടികളുടെ വലിയ ശേഖരമാണ് ആഘോഷങ്ങളുടെ ഭാഗമായി എത്തിച്ചിരിക്കുന്നത്. കൈത്തറിയുടെയും ഖാദിയുടെയും തുണിത്തരങ്ങളും പാട്ടുപാവാടയുമെല്ലാം ഓണത്തിന്റെ ഓർമ്മകൾ പകരുന്നവയാണ്. പ്രത്യേകം തയ്യാർ ചെയ്ത ഓണക്കിറ്റുകളും വിപണിയിൽ ലഭ്യമാണ്. വ്യത്യസ്തയിനം പായസങ്ങളുടെ വിപണിയും ഇതോടൊന്നിച്ചുണ്ട്.

ശനിയാഴ്‌ച വരെ നടക്കുന്ന ഓണച്ചന്തയിൽ ഇവയെല്ലാം മിതമായ നിരക്കിലാണ് ലഭ്യമാക്കിയിരിക്കുന്നത് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്‌റഫ് അലി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.