കുവൈറ്റ് സിറ്റി : കുവൈറ്റിൽ മലയാളി ചികിത്സയിലിരിക്കെ മരണമടഞ്ഞു . ഹ്യുണ്ടായി കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രദീപ് നായർ കുറ്റിക്കാലയിലാണ് (51 വയസ്സ് ) ഇന്ന് ഹൃദയാഘാതം നിമിത്തം ജീവൻ വെടിഞ്ഞത്. മൃതശരീരം വെള്ളിയാഴ്ച്ച നാട്ടിലേക്ക് കൊണ്ടുപോകും. പത്തനംതിട്ട എലന്തൂർ സ്വദേശിയാണ് അദ്ദേഹം. ഭാര്യ ഷൈലജ കുവൈറ്റ് അൽ സലാം ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു .
കോവിഡ് ബാധയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാരുന്ന പ്രദീപ് കോവിഡ് നെഗറ്റിവ് ആയി മാറിയെങ്കിലും വെന്റിലേറ്ററിൽ തുടരുകയായിരുന്നു . നീണ്ട പതിനെട്ട് വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം മൂന്നുമാസം മുൻപാണ് പ്രദീപിന് ഒരു കുഞ്ഞിനെ ലഭിച്ചത് . കുഞ്ഞിന്റെ കളിചിരികൾ പോലും കാണാൻ നിൽക്കാതെ പ്രദീപ് യാത്രയായത് ഏവരെയും ദുഖത്തിലാഴ്ത്തി.