പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലകം; 24 മുതല്‍ സെപ്‌തംബര്‍ മൂന്നുവരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം

പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലകം; 24 മുതല്‍ സെപ്‌തംബര്‍ മൂന്നുവരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം

തിരുവനന്തപുരം : ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള അപേക്ഷ ഈ മാസം 24 മുതല്‍ സെപ്‌തംബര്‍ മൂന്നുവരെ ഓണ്‍ലൈനിൽ അപേക്ഷ നല്‍കാം.

http://www.admission.dge.kerala.gov.in/ വെബ്സൈറ്റിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്കൂളുകള്‍ക്കും ചേര്‍ത്ത് ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലക സംവിധാനമാണ്. ഒരാള്‍ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിന് തടസമില്ല.

ട്രയല്‍ അലോട്ട്‌മെന്റ്‌ സെപ്‌തംബര്‍ ഏഴിന്‌ നടക്കും. ആദ്യ അലോട്ട്‌മെന്റ്‌ സെപ്‌തംബര്‍ 13ന്‌. മുഖ്യ അലോട്ട്‌മെന്റ്‌ സെപ്‌തംബര്‍ 29ന്‌ അവസാനിക്കും. മെറിറ്റ് സീറ്റിലേക്ക് ഒരു ജില്ലയില്‍ രണ്ട് അപേക്ഷ പാടില്ല. മറ്റു ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിന് തടസമില്ല. ഇതിന് വെവ്വേറെ അപേക്ഷിക്കണം. അപേക്ഷാഫീസ് 25 രൂപ പ്രവേശന സമയത്ത് അടച്ചാല്‍ മതി.

കോവിഡ്‌ സാഹചര്യത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്ന തീയതി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിന്‌ അനുസരിച്ചായിരിക്കും സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.