അബുദബി: എമിറേറ്റില്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷനായും മുതിർന്നവർക്ക് ബൂസ്റ്റർ ഡോസിനായും മുന്‍കൂട്ടി ബുക്കിംഗ് ചെയ്യേണ്ട ആവശ്യമില്ലെന്ന് അബുദബി ആരോഗ്യവകുപ്പ്.
സേഹ വാക്സിനേഷന് കേന്ദ്രങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാതെ തന്നെ ബൂസ്റ്റർ ഡോസ് എടുക്കാം. 3 മുതല്‍ 17 വയസുവരെയുളള കുട്ടികള്‍ക്ക് സിനോഫാം കോവിഡ് വാക്സിനും 12 വയസും അതില്‍ കൂടുതലുമുളളവർക്ക് ഫൈസർ ബയോടെക് വാക്സിനുമാണ് നല്‍കുന്നത്.
ബൂസ്റ്റർ ഡോസ് വാക്സിന് മുതിർന്ന പൗരന്മാർക്കും താമസക്കാർക്കും അബുദബിയിലുടനീളമുളള എല്ലാ സേഹ വാക്സിനേഷന് കേന്ദ്രങ്ങളിലും വാക് ഇന്‍ സൗകര്യം വഴി ലഭ്യമാണ്