തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും മരണനിരക്കിലും വർധനവ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15 ആണ്. 197 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ സർക്കാരിന്റെ ആകെ മരണം 19,246 ആയി. ഇന്ന് 21,116 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
തൃശൂർ, മലപ്പുറം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധിതർ.
തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസര്‍ഗോഡ് 509, ഇടുക്കി 500 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,768 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,99,54,145 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,954 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 945 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 115 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,296 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,79,303 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,67,492 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,99,903 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,72,523 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,380 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2283 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.