45 വര്‍ഷം നീണ്ട പ്രവാസത്തിനൊടുവില്‍ നാട്ടില്‍; തിരിച്ചെത്തിയ ദിവസം മരണം

45 വര്‍ഷം നീണ്ട പ്രവാസത്തിനൊടുവില്‍ നാട്ടില്‍; തിരിച്ചെത്തിയ ദിവസം മരണം

തിരുവല്ല: 45 വര്‍ഷത്തെ പ്രവാസത്തിനൊടുവില്‍ നാട്ടില്‍ തിരിച്ചെത്തിയ ദിവസം മരണം. തിരുവല്ല കാവുങ്കല്‍ പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസ് മത്തായി (കൊച്ചുകുഞ്ഞ് 67) ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. വള്ളം കുളത്തെ സ്വന്തം വീട്ടിലെത്തും മുന്‍പേയാണു മരണം. ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയതിനു ശേഷം എടത്വയിലെ ബന്ധുവീട്ടില്‍ ഉച്ചയോടെ എത്തിയപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പരുമല ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാകാനിരിക്കുകയായിരുന്നു.

ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ഗതാഗതവുമായി ബന്ധപ്പെട്ടാണു ദുബായില്‍ പ്രവര്‍ത്തിച്ചിരുന്നത്. സംസ്‌കാരം നാളെ മൂന്നിന് വള്ളംകുളം ഐപിസി ഹെബ്രോന്‍ ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ: മറിയക്കുട്ടി. മക്കള്‍: ഷിജോ (സിഗ്‌ന ഇന്‍ഷുറന്‍സ്, ദുബായ്), ഷീന (ഷാര്‍ജ സര്‍ക്കാര്‍ സര്‍വീസ്).

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.