ഫിലാഡെൽഫിയ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കാനിരിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് മുൻ പ്രസിഡന്റ് ബറാക് ഒബാമ.
കൊവിഡ് മഹാമാരി വ്യാപിക്കാൻ തുടങ്ങിയിട്ട് എട്ട് മാസം കഴിഞ്ഞു.രാജ്യത്ത് വീണ്ടും കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. സ്വയം സംരക്ഷിക്കാനുള്ള അടിസ്ഥാന നടപടികൾ പോലും സ്വീകരിക്കാൻ സാധിക്കാത്ത ട്രംപ് അമേരിക്കൻ പൗരന്മാരെ രക്ഷിക്കാൻ പോകുന്നില്ലെന്ന് ഫിലാഡൽഫിയയിലെ ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡിന് പുറത്ത് നടത്തിയ പ്രസംഗത്തിൽ ഒബാമ പറഞ്ഞു.