ദുബായ്: യുഎഇയുടെ സുവർണജൂബിലി ആഘോഷിക്കുന്ന വേളയില്‍ പുതിയ ഡിസൈനില്‍ പറക്കാന്‍ ഒരുങ്ങുകയാണ് എമിറേറ്റ്സ്. എ 380, ബോയിംഗ് 777-300 വിമാനങ്ങളിലായിരിക്കും യുനൈറ്റഡ് അറബ് എമിറേറ്റ്സ് 50 എന്ന് വലിയ അക്ഷരങ്ങളില്‍ പതിക്കുക.
അറബിയിലും ഇംഗ്ലീഷിലും ഇയർ ഓഫ് 50 ലോഗോയും പതിപ്പിക്കും. ഇതിന്റെ വീഡിയോ എമിറേറ്റസ് സമൂഹ മാധ്യമ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്.