ലൈസന്‍സില്ലാതെ വാഹനമോടിച്ചു, മൂന്ന് പ്രവാസികള്‍ക്ക് 14 ദിവസത്തെ ജയില്‍ ശിക്ഷ

ലൈസന്‍സില്ലാതെ വാഹനമോടിച്ചു, മൂന്ന് പ്രവാസികള്‍ക്ക് 14 ദിവസത്തെ ജയില്‍ ശിക്ഷ

കുവൈത്ത് സിറ്റി: രാജ്യത്ത് ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് മൂന്ന് പ്രവാസികളെ കുവൈത്ത് ട്രാഫിക് വകുപ്പ് പിടികൂടി. ഇവര്‍ക്ക് 14 ദിവസത്തെ ജയില്‍ശിക്ഷ നല്‍കാന്‍ ട്രാഫിക് കോടതി ഉത്തരവിട്ടു. 14 ദിവസത്തെ ജയില്‍ശിക്ഷയ്ക്ക് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും. അതിന് ശേഷം നാടുകടത്തണോയെന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും.

ജനറല്‍ ട്രാഫിക് വകുപ്പ് നടത്തിയ ഒരു ക്യാംപെയിനിനിടെയാണ് ഡ്രൈവിങ് ലൈന്‍സില്ലാതെ വാഹനമോടിച്ചതിന് പ്രവാസികള്‍ പിടിയിലായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.