കൊച്ചി: സാങ്കേതിക തകരാര്‍ മൂലം ഇന്നലെ റദ്ദാക്കിയ കൊച്ചി-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം ഇന്ന് 12.30 ന് പുറപ്പെടും. എയര്‍ ഇന്ത്യയുടെ മുംബൈയില്‍ നിന്നുള്ള ടെക്സിക്കല് സംഘം എത്തി പ്രശ്നങ്ങള്‍ പരിഹരിച്ചതോടെയാണ് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. 182 യാത്രക്കാരുടെയും ചെക് ഇന്‍ നടപടികള്‍ ആരംഭിച്ചു.
നെടുമ്പാശ്ശേരിയില്‍ നിന്നും ഇന്നലെ ഉച്ചക്ക് 1.30 തിന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം വൈകിട്ടോടെയാണ് റദ്ദാക്കിയതായി അറിയിച്ചത്. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു.