താലിബാന് വീരപരിവേഷം നല്‍കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നു: പിണറായി വിജയന്‍

താലിബാന് വീരപരിവേഷം നല്‍കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നു: പിണറായി വിജയന്‍

തിരുവനന്തപുരം: താലിബാന് വീരപരിവേഷം ചാര്‍ത്തി നല്‍കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് അങ്ങേയറ്റം ഖേദകരമാണ്. അവര്‍ എങ്ങനെയാണ് വളര്‍ന്നത്. അവരെ ആരാണ് വളര്‍ത്തിയത് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത വര്‍ഗീയ ഭീകര സംഘടനകള്‍ മനുഷ്യത്വത്തെ ഞെരിച്ചു കൊല്ലുന്ന ഘട്ടം ഇതുപോലെ അധികം ഉണ്ടായിട്ടില്ല. സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള സന്ദേശമാണ് ഗുരു മുന്നോട്ട് വെക്കാന്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.